വ്യാജ വാർത്തയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ നാദിർഷ. ചലച്ചിത്ര താരം മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് ഓൺലൈൻ മീഡിയകളിൽ പ്രത്യക്ഷപ്പെട്ട വ്യാജ വാർത്തകൾക്കെതിരെയാണ് നാദിർഷയുടെ പ്രതികരണം. മകളുടെ വിവാഹം ക്ഷണിക്കാൻ വിളിച്ചപ്പോൾ നടി മോശമായി പെരുമാറിയെന്ന് നാദിർഷ പറഞ്ഞതായി ചില യുട്യൂബ് ചാനലുകൾ പ്രചരിപ്പിക്കുകയും പോസ്റ്ററുകൾ ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടൻ പ്രതികരിച്ചത്.
‘ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ’ എന്ന് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ നാദിർഷ കുറിച്ചു. ‘ഏതായാലും റീച്ച് കിട്ടാൻ എന്ത് തറവേലയും കാട്ടുന്ന നിങ്ങൾക്ക് എൻ്റെ നമസ്ക്കാരം,’ എന്നും വ്യാജ വാർത്തയുടെ ചിത്രം പങ്കുവച്ച് നാദിർഷ കുറിച്ചു.
‘മഞ്ജു വാര്യർ ഒരുപാട് മാറി പോയി, പഴയ കാര്യങ്ങൾ എല്ലാം മറന്നു. ഞാൻ ഫോൺ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു, നാദിർഷ,’ എന്നായിരുന്നു ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലുണ്ടായിരുന്നത്. മഞ്ജു വാര്യരെ കുറിച്ച് നാദിർഷ പറയുന്ന രീതിയിൽ ഇരുവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ടായിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop