രാജ്യത്തെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണെന്ന് രാഹുൽ ഗാന്ധി. തന്റെ മണ്ഡലമായ റായിബറേലിയിൽ യുവാക്കളുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ബിജെപി സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് തീർത്തും നീതി കേടാണ്, ഞങ്ങൾ നിരന്തരം യുവാക്കൾക്ക് വേണ്ടി പൊരുതി കൊണ്ടിരിക്കുകയാണ്, അവർക്ക് ഞങ്ങൾ നീതി ഉറപ്പാക്കുക തന്നെ ചെയ്യും- രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. റായ്ബറേലിയിലെ ലാൽഗഞ്ചിൽ വച്ച് നടന്ന പരിപാടിയിലായിരുന്നു പ്രസംഗം. ജിഎസ്ടിയും നോട്ടു നിരോധനവും നടപ്പിലാക്കിയ രാജ്യത്തെ ചെറുകിട വ്യവസായ മേഖലയെ നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാർ തകർത്തുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉത്തർപ്രദേശിലെ ബിജെപി സർക്കാരും പൂർണ്ണമായും പരാജയമാണ്. അവരെ ഒഴിവാക്കണം, അങ്ങനെ വന്നാൽ രാജ്യത്ത് യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയം വ്യക്തിപരമായതെന്ന പ്രധാനമന്ത്രിയുടെ യുഎസിലെ പരാമർശത്തെ അദ്ദേഹം വിമർശിച്ചു. അദാനി ഗ്രൂപ്പിന്റെ സ്ഥാപകൻ ഗൗതം അദാനിക്കെതിരെ യുഎസിൽ രജിസ്റ്റർ ചെയ്തത് അഴിമതിക്കും മോഷണത്തിനുമുള്ള കേസുകളാണ്. ഇത് വ്യക്തിപരമായ പ്രശ്നമാക്കി ഒതുക്കാനും മറ്റുള്ളവർ സംസാരിക്കാതിരിക്കാൻ ആണ് പ്രധാനമന്ത്രി അത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത് എന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop