കണ്ണൂർ പയ്യന്നൂരിലെ ‘ബുള്ളറ്റ് റാണി’ പിടിയിൽ. നാല് ഗ്രാം മെത്താഫിറ്റമിനുമായാണ് ബുള്ളറ്റ് റാണിയെന്ന് അറിയപ്പെടുന്ന യുവതി പിടിയിലാകുന്നത്. ബുള്ളറ്റ് റാണി എന്നറിയപ്പെടുന്ന കണ്ടങ്കാളി മുല്ലക്കൊടിയിലെ സി. നിഖിലയാണ് പിടിയിലായത്. ബുള്ളറ്റിൽ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്നതായിരുന്നു നിഖിലയുടെ പതിവ്. നേരത്തെ 2 കിലോ കഞ്ചാവുമായി പിടിയിലായിരുന്നു.
മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. മുറിയിലുണ്ടായിരുന്ന ബാഗിൽ നിന്നാണ് ലഹരി മരുന്ന് കണ്ടെത്തിയത്. എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു.
പയ്യന്നൂർ എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. നേരത്തെ നിഖിലയുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് നിഖിലയെ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
© The News Journalist. All Rights Reserved, .
Design by The Design Shop