തലസ്ഥാനത്ത് നാടിനെ നടുക്കി 23 വയുസുകാരൻ ചെയ്തത് ക്രൂരമായ കൂട്ടക്കൊല. തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സ്വദേശിയായ അസ്‌നാന്‍ എന്ന യുവാവാണ് സ്വന്തം വീട്ടുകാരെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയും ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തത്. യുവാവ് തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കൊല ചെയ്ത വിവരം പൊലീസിനെ അറിയിച്ചത്. മൂന്ന് സ്ഥലങ്ങളില്‍ ചെന്നാണ് ഇയാള്‍ ബന്ധുക്കളെ കൊലപ്പെടുത്തിയത്. പേരുമനയിലെ സ്വന്തം വീട്ടില്‍ താന്‍ വിളിച്ചിറക്കിക്കൊണ്ടുവന്ന ഫര്‍സാന എന്ന യുവതിയേയും തന്റെ അനിയന്‍ അഫ്‌സാനേയും കൊലപ്പെടുത്തി. എന്‍ എന്‍ പുരത്തെ വീട്ടില്‍ ചെന്ന് അച്ഛന്റെ മാതാവ് സല്‍മാ ബീവിയേയും പാങ്ങോട് ചെന്ന് ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരേയും പ്രതി കൊലപ്പെടുത്തിയെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ ആക്രമത്തില്‍ മാതാവ് ഷമിയ്ക്ക് ഗുരുതരമയി പരുക്കേറ്റിട്ടുണ്ട്. കൊലയ്ക്ക് ശേഷം വീട്ടിലെ ഗ്യാസ് അസ്‌നാന്‍ തുറന്നിട്ടിരുന്നു. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ഇത് നിയന്ത്രണവിധേയമാക്കിയ ശേഷമാണ് പൊലീസ് ഈ വീട്ടില്‍ പരിശോധന നടത്തിയത്. പ്രതിയെ ഇപ്പോള്‍ ആറ്റിങ്ങല്‍ ഡിവൈഎസിപിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
© The News Journalist. All Rights Reserved, .
Design by The Design Shop