കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചുവരുന്ന ഗ്യാങ്ങിസം, അരാജകത്വം, ലഹരി, അക്രമവാസന തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവണതകളെ ചെറുക്കണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് എം. ശിവപ്രസാദ്, സെക്രട്ടറി പി. എസ്. സഞ്ജീവ് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപെട്ടു. അപകടകരമായ അക്രമവാസനകളിലേക്ക് നയിക്കപ്പെടാന്‍ ഇടയുള്ള ഈ കൗമാരകാലത്തെ വിദ്യാര്‍ത്ഥികളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കുകയും സ്‌കൂള്‍തലം മുതല്‍ ബോധവത്ക്കരണങ്ങള്‍, പ്രത്യേകശ്രദ്ധ വേണ്ട വിഷയങ്ങളില്‍ ആവശ്യമായ കൗണ്‍സിലിംഗുകള്‍ തുടങ്ങിയവ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop