സിനിമയുടെ പ്രമോഷന് സഹകരിക്കാത്ത നടിമാര്‍ക്കെതിരെ ആരോപണവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തുന്നത് മലയാള സിനിമയില്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ ദീപുകരുണാകരനാണ് തന്റെ ചിത്രത്തില്‍ അഭിനയിച്ച നായിക നടി പ്രമോഷന് സഹകരിക്കുന്നില്ലെന്ന ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. യുവനായിക അനശ്വര രാജനെതിരെയായിരുന്നു ദീപു കരുണാകരന്റെ ആരോപണമെങ്കില്‍ ഇപ്പോഴിതാ അഹാന കൃഷ്ണകുമാറിനെതെരെയാണ് പുതിയ ആരോപണം.
അന്തരിച്ച തന്റെ ഭര്‍ത്താവിന്റെ സിനിമയുമായി നായിക നടിയായ അഹാന കൃഷ്ണകുമാര്‍ സഹകരിക്കുന്നില്ലെന്ന ആരോപണവുമായി സംവിധായകന്റെ ഭാര്യയാണ് രംഗത്തു വന്നിരിക്കുന്നത്. നാന്‍സി റാണിയെന്ന ചിത്രത്തിന്റെ സംവിധായകനായിരുന്ന ജോസഫ് മനു ജയിംസിന്റെ ഭാര്യ നൈനയാണ് വാര്‍ത്താ സമ്മേളനത്തില്‍ അഹാനയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പാണ് ജോസഫ് മനുവിന്റെ അന്ത്യം സംഭവിച്ചത്. അതോടെ സിനിമ റിലീസ് ചെയ്യാന്‍ പറ്റിയില്ല. രണ്ട് വര്‍ഷത്തിന് ശേഷം എങ്ങിനെയെങ്കിലും സിനിമ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് താനെന്നും, എന്നാല്‍ നായിക നടിയായ അഹാന പ്രമോഷന്‍ കാര്യങ്ങള്‍ക്കായി തീരെ സഹകരിക്കുന്നില്ലെന്നും, മാനുഷിക പരിഗണനകള്‍ വച്ചുപോലും സഹകരിക്കാത്ത അവസ്ഥയാണെന്നുമാണ് നൈന ആരോപിക്കുന്നത്.
No related news found.
© The News Journalist. All Rights Reserved, .
Design by The Design Shop