കുവൈറ്റ് സിറ്റി :കുവൈറ്റിൽ ലേബർ ക്യാമ്പിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 35 പേർ മരണമടയുകയും നിരവധി പേർക്ക് പരിക്കേൾക്കുകയും ചെയ്തു. എൻ ബി റ്റി സി കമ്പനിയുടെ മംഗഫിലുള്ള ബഹുനില കെട്ടിടത്തിന്റെ ലേബർ ക്യാമ്പിൽ പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. ഇതിനോടകം 35 പേർ മരണമടയുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന ആളുകളാണ് കൂടുതലായും മരണപ്പെട്ടത്. തീപിടുത്തത്തെ തുടർന്ന് ഉണ്ടായ കടുത്ത ചൂടിൽ നിന്നും പുകയിൽ നിന്നും രക്ഷപ്പെടുവാൻ ബാൽക്കണിയിൽ ചാടിയവർക്കും ഗുരുതരമായി പരുക്കേറ്റു. കടുത്ത പുക കാരണം അഗ്നിശമന സേനക്ക് ആദ്യം അകത്ത് കടക്കുവാൻ ബുദ്ധിമുട്ട് നേരിട്ടു. ഫ്ലാറ്റുകളുടെ ബാൽക്കണിയിൽ നിന്നും കൂട്ടമായി സഹായം അഭ്യർത്ഥിച്ചവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. പിന്നീട് അഗ്നിശമന സേനക്ക് തീപിടുത്തം പൂർണ്ണമായി നിയന്ത്രിക്കുവാൻ സാധിച്ചു. ബിൽഡിംഗ് ബേസ്മെന്റിൽ നിയമ വിരുദ്ധമായി ശൂക്ഷിച്ചിരുന്ന നിരവധി ഗ്യാസ് സിലിണ്ടറുകളാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
മരിച്ചവർ ഏത് രാജ്യത്തിലെ പൗരന്മാരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പരുക്കേറ്റ 43 പേരിൽ ഇതിനോടകം 11 പേരെ മുബാറക് അൽ കബീർ ഹോസ്‌പിറ്റിലിലും, 4 പേരെ ജാബർ ഹോസ്പിറ്റലിലും, 21 പേരെ അദാൻ ഹോസ്പിറ്റലിലും, 6 പേരെ ഫർവാനിയ ഹോസ്പിറ്റലിലും, ഒരാളെ അമീരി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവർക്കെല്ലാം ഏറ്റവും അത്യാധുനിക ചികിത്സ നൽകുന്നതിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
© The News Journalist. All Rights Reserved, .
Design by The Design Shop