Loading

ലേബർ ക്യാമ്പിലെ തീപിടുത്തം; മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു

കുവൈറ്റ് : ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി വി മുരളീധരൻ (54), കൊല്ലം സ്വദേശി ലൂക്കോസ്, വാഴവിള സ്വദേശി സാജൻ ജോർജ് എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. താഴത്തെ നിലയിൽ തീ പടർന്നതോടെ മുകളിലുള്ള ഫ്ലാറ്റുകളിൽ നിന്നും ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയും പുക ശ്വസിച്ചുമാണ് പലരും മരണപ്പെട്ടത്. പലർക്കും പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റ 50 ലധികം പേരിൽ മൂപ്പതോളം പേർ മലയാളികളാണെന്ന് റിപ്പോർട്ടുണ്ട്. കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തരമായി രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

പരിക്കേറ്റവരെ കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നതിനായി +965505246 എന്ന എമർജൻസി ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ആശുപത്രികളിൽ കഴിയുന്നവരെ ഇന്ത്യൻ സ്ഥാനപതി ആദർശ് സൈക്യ സന്ദർശിച്ചു.

Related News

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop