ബ്യൂണസ് ഐറിസ്: 2024 പാരീസിൽ നടക്കുന്ന ഒളിംപിക്‌സിന് അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങാനില്ലെന്ന് ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി. കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ മെസ്സിയും അര്‍ജന്റീനയും. എല്ലാ ടൂര്‍ണമെന്റുകളിലും കളിക്കാന്‍ കഴിയുന്ന പ്രായത്തിലല്ല താനെന്നും കോപ്പ അമേരിക്കയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നതുപോലെ ഒളിംപിക്‌സിലും കളിക്കുകയെന്നത് ചിന്തിക്കാനാവില്ലെന്നും 36 കാരനായ മെസ്സി വ്യക്തമാക്കി.
23 വയസ്സിന് മുകളിലുള്ള മൂന്ന് കളിക്കാരെ മാത്രമാണ് ഒരു ടീമില്‍ ഉള്‍പ്പെടുത്താന്‍ കഴിയുക. ഒളിംപിക്‌സില്‍ കളിക്കാനാവില്ലെന്ന് അര്‍ജന്റീനയുടെ അണ്ടര്‍ 23 പരിശീലകന്‍ ഹാവിയര്‍ മഷെറാനോയെ അറിയിച്ചെന്നും മെസ്സി ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.
'കോപ്പ അമേരിക്കയില്‍ കളിക്കേണ്ടിവരുന്നതിനാല്‍ അതിനുശേഷം വരുന്ന ഒളിംപിക്‌സിനെ കുറിച്ച് ചിന്തിക്കാന്‍ ഇപ്പോള്‍ പ്രയാസമാണ്. എല്ലാ ടൂര്‍ണമെന്റിലും കളിക്കാനുള്ള പ്രായത്തിലല്ല ഞാന്‍. തുടര്‍ച്ചയായ രണ്ട് ടൂര്‍ണമെന്റുകള്‍ കളിക്കുന്നത് വളരെ പ്രയാസമായിരിക്കും', മെസ്സി കൂട്ടിച്ചേർത്തു.
© The News Journalist. All Rights Reserved, .
Design by The Design Shop