തൃശൂർ : സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരമായി രണ്ട് ലൈനുകള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്രം തയ്യാറാണ്. ഒരു വ്യക്തിയെന്ന നിലയിലാണ് കെ റെയില്‍ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്ന് പറയുന്നത്. ഒരു പ്രളയത്തിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ടാകണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.
കേരളത്തിന് വേണ്ടി വന്ദേഭാരത് അനുവദിച്ചുകിട്ടിയപ്പോഴും സുരേഷ് ഗോപി കെ റെയിലിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. വന്ദേഭാരത് വന്നതോടെ ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
അതേസമയം കെ കരുണാകരന്റെ സ്മൃതിമണ്ഡപത്തിലെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും തന്റെ ഗുരുസ്ഥാനീയരായ ആളുകളുടെ അനുഗ്രഹം തേടിയതാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop