തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാർട്ടിക്കേറ്റ കനത്ത പരാജയത്തില്‍ നടപടിയുമായി സിപിഎം. 20 മണ്ഡലങ്ങളിലെ ഫലം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തി. ഉറച്ച പാർട്ടി വോട്ടില്‍ പോലും ചോർച്ച ഉണ്ടായെന്ന് യോഗം വിലയിരുത്തി. സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷം തുടർ നടപടി സ്വീകരിക്കും. മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും. തിരുത്തല്‍ നടപടികള്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നല്‍കും.
മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും. തിരുത്തൽ നടപടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നൽകും. സംസ്ഥാന സമിതിയുടെ അഭിപ്രായം കൂടി കേട്ട ശേഷം മാർഗ്ഗ രേഖ അന്തിമമാക്കും. പാർട്ടി കോട്ടകളിൽ പോലും ഇടതുസ്ഥാനാർത്ഥികൾ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നും സിപിഎം യോഗം വിലയിരുത്തി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ആലത്തൂരില്‍ മാത്രമെ വിജയിക്കാൻ കഴിഞ്ഞിരുന്നുള്ളു. ഇത് ജന മനസ്സിൽ നിന്നും പാർട്ടി പിന്നോട്ടു പോകുകയാണെന്നാണ് പൊതുവെ പാർട്ടി വിലയിരുത്തൽ. മുതിർന്ന നേതാക്കന്മാർ പോലും കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യം പങ്കു വെച്ചിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop