ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ വിവാദങ്ങള്‍ കെട്ടടുങ്ങുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം നടന്ന് നെറ്റ് പരീക്ഷയിലും ക്രമക്കേട്. ചൊവ്വാഴ്ച നടന്ന നെറ്റ് പരീക്ഷ യുജിസി റദ്ദാക്കി. ക്രമക്കേട് നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ സുരക്ഷാ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പതിനൊന്ന് ലക്ഷം വിദ്യാര്‍ത്ഥികളാണ് രണ്ട് ഘട്ടങ്ങളിലായ് നടന്ന പരീക്ഷയെഴുതിയത്. പരീക്ഷാ ക്രമക്കേട് അന്വേഷണം സിബിഐയ്ക്ക് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
'പുതിയ പരീക്ഷ നടത്തും.ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണത്തിനായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് (സിബിഐ) കൈമാറുന്നു ' എന്ന് യുജിസി ചെയര്‍പേഴ്‌സണ്‍ എം ജഗദേഷ് കുമാര്‍ പറഞ്ഞു. രാജ്യത്തെ 317 നഗരങ്ങളിലായി രജിസ്റ്റര്‍ ചെയ്ത 11.21 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളില്‍ 'അസിസ്റ്റന്റ് പ്രൊഫസര്‍', 'ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്' എന്നീ തസ്തികകളിലേക്കുള്ള ഇന്ത്യക്കാരായ ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യത നിര്‍ണ്ണയിക്കുന്നതിനുള്ള പരീക്ഷയാണ് യുജിസി നെറ്റ്. ഇന്ത്യന്‍ സര്‍വ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍, യുജിസി നെറ്റ് കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ് മോഡില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്.
എല്ലാ വര്‍ഷവും (ജൂണ്‍, ഡിസംബര്‍) രണ്ട് തവണയാണ് പരീക്ഷ നടത്തുക. യുജിസി നെറ്റ് പരീക്ഷാ സൈക്കിള്‍ ക്രമപ്പെടുത്തുന്നതിന്, യുജിസിയുടെ സമ്മതത്തോടെ എന്‍ടിഎ 2023 ജൂണില്‍ യുജിസി നെറ്റ് 83 വിഷയങ്ങളില്‍ രാജ്യമെമ്പാടും തിരഞ്ഞെടുത്ത നഗരങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെആര്‍എഫ്) കൂടാതെ അസിസ്റ്റന്റ് പ്രൊഫസര്‍ഷിപ്പിനുള്ള യോഗ്യത യുജിസി-നെറ്റിന്റെ പേപ്പര്‍-1, പേപ്പര്‍-2 എന്നിവയിലെ ഉദ്യോഗാര്‍ത്ഥിയുടെ മൊത്തത്തിലുള്ള പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു.
നീറ്റിന് പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് കണ്ടെത്തിയതോടെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. പുനഃപരീക്ഷയുടെ വിശദാശംങ്ങള്‍ പിന്നീട് അറിയിക്കും. നീറ്റ് വിഷയം പ്രതിപക്ഷം ആയുധമാക്കിയത് പോലൊരു സാഹചര്യം ഒഴിവാക്കുന്നതിനാണ് ക്രമക്കേട് ശ്രദ്ധയിപ്പെട്ടതിനേത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്.
© The News Journalist. All Rights Reserved, .
Design by The Design Shop