പിണറായി വിജയൻ നേതാവായിരിക്കുന്ന കാലത്തോളം സിപിഎം കേരളത്തിൽ രക്ഷപ്പെടില്ലെന്ന് കെ മുരളീധരൻ. കരുവന്നൂർ കേസിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ബിജെപിക്ക് വോട്ട് ചേര്‍ത്ത് കൊടുത്തത് ഇഡി അന്വേഷണം നേരിടുന്ന എം കെ കണ്ണനെ ചെയർമാനാക്കിയാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഭാഗത്ത് ബി ജെ പിയെ കുറ്റം പറയുകയും മറുഭാഗത്ത് ബി ജെ പിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രിയുടേത് എന്നും കെ മുരളിധരൻ പറഞ്ഞു. ടി പി കേസിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ യു ഡി എഫ് അനുവദിക്കില്ല. നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ഏത് ട്രെൻ്റിലാണ് കേരളത്തിൽ യു ഡി എഫ് വിജയിച്ചതെന്നും ഈ ട്രെൻ്റ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സഹായിക്കുമോയെന്നത് യുഡിഎഫ് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2019 ലെ അനുഭവം മുന്നിലുണ്ട്. അന്ന് ഇതിനേക്കാൾ ഒരു സീറ്റ് അധികം കോൺഗ്രസ് ജയിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമ സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് തോറ്റു. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം പഠിച്ച് ഈ നേട്ടം അടുത്ത തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്തുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© The News Journalist. All Rights Reserved, .
Design by The Design Shop