നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം വിദ്യാഭ്യാസ മന്ത്രാലയത്തിനു കൈമാറിയതിന് പിന്നാലെയാണ് നടപടി. , ചോദ്യപേപ്പർ ചോർന്നെന്ന സംശയത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന നീറ്റ്-പിജി പരീക്ഷ അവസാന നിമിഷം മാറ്റിവെച്ചിരുന്നു. തട്ടിപ്പുകാർ വിദ്യാർത്ഥികളെ ബന്ധപ്പെട്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, പരീക്ഷാ ബോർഡ് പൊലീസിൽ പരാതി നൽകി. അതിനിടെ, ഗ്രേസ് മാർക്ക് നൽകിയ 1563 വിദ്യാർഥികൾക്കുള്ള നീറ്റ് യുജി പുനപരീക്ഷ ഇന്ന് നടന്നു.
മെഡിക്കൽ പരീക്ഷ ബോർഡിലെ ഉദ്യോഗസ്ഥർ സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നീറ്റ് പിജി പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നതായി സംശയമുണ്ടായത്. തട്ടിപ്പുകാർ വൻ തുക ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ ബന്ധപ്പെടുന്നതായി കണ്ടെത്തി.
ടെലഗ്രാമിലൂടെയാണ് ആശയ വിനിമയം നടത്തിയത്. ക്രമക്കേടിന് സാധ്യത തിരിച്ചറിഞ്ഞതോടെ പരീക്ഷ ബോർഡ് പോലീസിൽ പരാതി നൽകി. പരീക്ഷ മാറ്റിവെച്ചതായി ഇന്നലെ രാത്രിയാണ് അറിയിച്ചത്. നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ മഹാരാഷ്ട്ര എടിഎസ് സ്വകാര്യ കോച്ചിംഗ് സെന്റർ നടത്തിയ രണ്ട് സർക്കാർ സ്കൂൾ അധ്യാപകരെ ലാത്തൂരിൽ നിന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു.അതെ സമയം പരീക്ഷാക്രമക്കേടിൽ രാജ്യത്ത് വ്യാപക പ്രതിഷേധം തുടരുകയാണ്. നീറ്റ് പുനപരീക്ഷ ആവിശ്യപ്പെട്ട് ജന്ദർ മന്തറിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു. 1563 വിദ്യാർത്ഥികൾക്ക് സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് നടത്തിയ പുനപരീക്ഷ ഛത്തീസ്ഗഡിൽ 70 വിദ്യാർത്ഥികളും ചണ്ഡിഗഡിൽ ഒരു വിദ്യാർത്ഥി പോലും പരീക്ഷയിൽ പങ്കെടുത്തില്ല.
© The News Journalist. All Rights Reserved, .
Design by The Design Shop