എസ്എഫ്ഐയെ മാധ്യമങ്ങൾ വേട്ടയാടുന്നുവെന്നും സിപിഐഎമ്മിനെതിരെ മാധ്യമങ്ങൾ തെറ്റായ പ്രചാരവേല നടത്തുന്നുവെന്നും വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എഫ്ഐയ്ക്കെതിരായ പ്രചാരവേലയ്ക്ക് മാധ്യമങ്ങൾ മത്സരിക്കുന്നുവെന്നാണ് എം വി ഗോവിന്ദന്റെ വിമർശനം.
എസ്എഫ്ഐ പരാമ്പര്യത്തെ തള്ളികളഞ്ഞു ഏതെങ്കിലും കോളേജിൽ നടക്കുന്ന പ്രശ്നങ്ങളെ പർവതീകരിച്ചു എസ്എഫ്ഐയെ തകർക്കാനാണ് ശ്രമം നടക്കുന്നത്. എസ്എഫ്ഐയിൽ ചില ചെറിയ വീഴ്ചകൾ ഉണ്ടെങ്കിൽ അവരത് പരിഹരിച്ചു പോകും. കെ.എസ്.യു നേതാവ് ഉൾപ്പടെ പ്രിൻസിപ്പലൂടെ റൂമിൽ കടന്നു കാട്ടിയ കാര്യങ്ങൾ മാധ്യമങ്ങൾ എന്ത് കൊണ്ടു റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് എം വി ഗോവിന്ദൻ ചോദിച്ചു. എസ്എഫ്ഐയ്ക്കെതിരായ ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങൾക്ക് താൻ പദാനുപദ മറുപടി നൽകുന്നില്ലെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop