മൂന്നാം മോദി സർക്കാരിൻറെ ആദ്യ പൊതു ബജറ്റ് ജൂലൈ 23ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. പാർലമെൻ്റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതൽ ആരംഭിക്കും. ഓഗസ്റ്റ് 12വരെയായിരിക്കും സമ്മേളനം. ജൂലൈ 23ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചശേഷം തുടർ ദിവസങ്ങളിൽ ചർച്ച നടക്കും.
ഇത്തവണത്തെ ബജറ്റ് ചരിത്രപരമാകുമെന്ന് നയപ്രഖ്യാപന വേളയിൽ രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെൻ്റിൽ പറഞ്ഞിരുന്നു. സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന് സൂചന.
ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. മോദി സർക്കാർ മൂന്നാമതും അധികാരമേറ്റതിന് പിന്നാലെയുള്ള ആദ്യബജറ്റാണ് ജൂലൈ 23 ലേത്.
© The News Journalist. All Rights Reserved, .
Design by The Design Shop