ഇരക്ക് ഒപ്പമെന്ന് പറഞ്ഞു വേട്ടക്കാർക്ക് ഒപ്പം സർക്കാർ നില്‍ക്കുകയാണെന്നും കെ കെ രമ പറഞ്ഞു. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചു വരികയാണെന്നും പൂച്ചാക്കലിൽ പെൺകുട്ടിയെ പട്ടാപ്പകല്‍ ആക്രമിച്ച പ്രതി സിപിഐഎമ്മുകാരനാണെന്നും രമ ആരോപിച്ചു. കുസാറ്റിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയത് സിപിഐഎം അനുഭാവി ആയ അധ്യാപകനാണ്. കാലടി കോളജിൽ പെൺകുട്ടികളുടെ ചിത്രം അശ്ലീല സൈറ്റിൽ പ്രചരിപ്പിച്ചത് എസ്എഫ്ഐക്കാരനായിരുന്നു.പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
കെസിഎ കോച്ച് പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന് കെ കെ രമ നിയമസഭയിൽ പറഞ്ഞു. മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തത് തന്നെ ഉദാഹരണമെന്നും അടിയന്തരപ്രമേ നോട്ടീസ് അവതരിപ്പിച്ച് അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ സർക്കാർ പൂഴ്ത്തി വെച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി. അതിൽ ആരോപണ വിധേയരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമം. ഇരക്ക് ഒപ്പമെന്ന് പറഞ്ഞു വേട്ടക്കാർക്ക് ഒപ്പം സർക്കാർ നില്‍ക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.
© The News Journalist. All Rights Reserved, .
Design by The Design Shop