Loading

യൂറോയിലും കോപ്പയിലും ഇന്ന് ഫുട്ബോൾ കൊടുംകാറ്റ് വീശും

കാത്തിരുന്നു കാത്തിരുന്ന യൂറോ കപ്പ് ചാമ്പ്യൻമാരെ ഇന്നറിയാം. കിരീടപ്പോരാട്ടത്തിൽ മുന്‍ ചാമ്പ്യൻമാരായ സ്പെയിൻ കന്നിക്കിരീടം ലക്ഷ്യമിടുന്ന ഇംഗ്ലണ്ടിനെ നേരിടും. ബെർലിനിൽ രാത്രി പന്ത്രണ്ടരയ്ക്കാണ് ഫൈനൽ.

30 ദിവസത്തിനും 50 മത്സരങ്ങൾക്കും 114 ഗോളുകൾക്കും ഒടുവിലാണ് യൂറോകപ്പിനായി സ്പെയിനും ഇംഗ്ലണ്ടും മുഖാമുഖം വരുന്നത്. സ്പെയിൻ 2012ന് ശേഷമുള്ള ആദ്യ കിരീടം ലക്ഷ്യമിടുമ്പോൾ ഇംഗ്ലണ്ട് സ്വപ്നം കാണുന്നത് ആദ്യ യൂറോ കിരീടം. എല്ലാ കളിയും ജയിച്ചെത്തുന്ന സ്പെയിന് മുന്നിൽ ഇറ്റലിയും ക്രോയേഷ്യയും  ജർമ്മനിയും  ഫ്രാൻസുമെല്ലാം നിലംപൊത്തി.

പതിഞ്ഞ് തുടങ്ങിയ ഇംഗ്ലണ്ട് സെമിയിൽ ഉൾപ്പടെ മിക്ക കടമ്പയും പിന്നിട്ടത് അവസാന മിനിറ്റ് ഗോളിലൂടെ. പ്രതിഭാ ധാരാളിത്തം കൊണ്ട് സമ്പന്നരാണ് ഇംഗ്ലണ്ടും സ്പെയിനും. കഴിഞ്ഞ യൂറോ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഇറ്റലിക്ക് മുമ്പില്‍ ഇംഗ്ലണ്ട് വീണു. അന്ന് ടീമിലുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും ഇംഗ്ലണ്ട് നിരയില്‍ ഇപ്പോഴുമുണ്ട്. 1966ല്‍ സ്വന്തം നാട്ടില്‍ ലോകകപ്പ് ജയിച്ചതൊഴിച്ചാല്‍ സമ്പന്നമായ ലീഗ് പാരമ്പര്യമുണ്ടായിട്ടും ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന് ഒരു പ്രധാന കിരീടം സ്വന്തമാക്കാനായിട്ടില്ല.

കോപ്പ അമേരിക്ക കലാശപ്പോരാട്ടത്തിനൊരുങ്ങിക്കഴിഞ്ഞു ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം. നാളെ രാവിലെ അഞ്ചരയ്‌ക്കാണ് നിലവിലെ ജേതാക്കളായ അര്‍ജന്റീനയും കൊളംബിയയും  കലാശപ്പോരിൽ ഏറ്റുമുട്ടും. ലോക ഫുട്‌ബോള്‍ ചാമ്പ്യന്‍മാര്‍ കൂടിയായ ലയണല്‍ സ്‌കലോനിയുടെ 
അര്‍ജന്റീനയെ  വലിയ പരീക്ഷണമാണ് കാത്തിരിക്കുന്നത്.  പരിശീലകനായ നെസ്റ്റര്‍ ലോറെന്‍സോയ്‌ക്ക് കീഴില്‍ വിജയക്കുതിപ്പ് തുടരുന്ന കൊളംബിയന്‍ കരുത്താണ് അര്‍ജന്റീനയ്‌ക്ക് വെല്ലു വിളിയുയര്‍ത്തുന്നത്.

തോല്‍വി അറിയാതെയാണ് 28 കളികള്‍ പൂര്‍ത്തിയാക്കി കൊളംബിയ ഫൈനലിലെത്തിയിരിക്കുന്നത്. ഇതിന് മുമ്പ് ടീം പരാജയപ്പെട്ടത് 2022 ഫെബ്രുവരി 11ന് അര്‍ജന്റീനയ്‌ക്കെതിരെയാണ്. ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലായിരുന്നു ആ തോല്‍വി. ഇരുവരും തമ്മിലുള്ള അവസാനത്തെ 
നേര്‍ക്കുനേര്‍ പോരാട്ടവും അതായിരുന്നു. മത്സരത്തില്‍ സ്‌കലോനിക്ക് കീഴിലുള്ള അര്‍ജന്റീന ലാട്ടരോ മാര്‍ട്ടിനെസ് നേടിയ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിജയിച്ചത്.

തുടര്‍ച്ചയായി രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് സ്‌കലോനിക്ക് കീഴിലെ ലയമല്‍ മെസിയും സംഘവും ഇന്ന് മയാമിയിലിറങ്ങുന്നത്. ഒപ്പം കൂടുതല്‍ കോപ്പ കിരീടം പങ്കുവയ്‌ക്കുന്ന ഉറുഗ്വേയെ മറികടക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. നിലവില്‍ ഇരു ടീമുകളും 15 വീതം തവണയാണ് 
ലാറ്റിനമേരിക്കന്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉറുഗ്വേയോട് മാത്രമാണ് ടീം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തോറ്റിട്ടുള്ളത്.

Advertisement

Trending News

Breaking News
ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 
വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ (90) അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു.
മോശം ആരോഗ്യ നിലയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് വാഹനത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍. കാരവനിലാണ് രണ്ടു പുരുഷന്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് മലപ്പുറം സ്വദേശികള്‍ ആണെന്ന് സൂചന.

© The News Journalist. All Rights Reserved, . Design by The Design Shop