Loading

ചന്ദ്രബാബു നായിഡു ഹാപ്പി ; ആന്ധ്രാപ്രദേശിന് 15,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്

മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ആന്ധ്രാപ്രദേശിന് 15,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിൻ്റെ സ്വപ്ന പദ്ധതിയായ അമരാവതി വികസനത്തിന് പുത്തനുണർവ് നൽകുന്നതാണ് ഈ പ്രഖ്യാപനം. ഈ സാമ്പത്തിക വർഷം തന്നെ മുഴുവൻ തുകയും സംസ്ഥാനത്തിന് കൈമാറുമെന്നും വരും വർഷങ്ങളിലും പ്രത്യേക സാമ്പത്തിക പിന്തുണ നൽകുമെന്നും ധനമന്ത്രി വ്യക്തമാക്കി.


വിശാഖപട്ടണം-ചെന്നൈ-ഓർവക്കൽ-ഹൈദരാബാദ് വ്യവസായ ഇടനാഴിയും ആന്ധ്രാ പ്രദേശിനെ ഭാഗികമായി ഉൾക്കൊള്ളുന്ന ഹൈദരാബാദ്-ബെംഗളൂരു വ്യവസായ ഇടനാഴിയും സ്ഥാപിക്കും. രായലസീമ, പ്രകാശം, മറ്റ് വടക്കൻ ജില്ലകൾ എന്നിവയെ ഉൾപ്പെടുത്തി പ്രത്യേക പിന്നാക്ക മേഖല ഫണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പോളവാരം പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രം ഫണ്ടും സഹായവും നൽകും. റെയിൽവേ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുമെന്ന വാഗ്ദാനത്തിന് പുറമേ പുതിയ റോഡുകളും ജല പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിന് ഫണ്ടും നൽകും. 2014ലെ ആന്ധ്രാ പ്രദേശ് പുനഃസംഘടന നിയമം അനുസരിച്ച് സംസ്ഥാനത്തിന് നൽകിയ വാഗ്ദാനങ്ങളും ഉറപ്പുകളും നിറവേറ്റാൻ കേന്ദ്രം സഹായിക്കുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.

എൻഡിഎ സഖ്യകക്ഷിയായ ടിഡിപിക്കും ചന്ദ്രബാബുവിനും വലിയ നേട്ടമാണ് ഈ ബജറ്റിലൂടെ ലഭിച്ചത്. ആന്ധ്രാ പ്രദേശ് വിഭജനത്തിന് ശേഷം 2014ൽ സംസ്ഥാന നഗരമായ അമരാവതിയുടെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നെങ്കിലും 2019ൽ ജഗൻ മോഹൻ റെഡ്ഡിയോട് തോറ്റതോടെ നായിഡുവിൻ്റെ സ്വപ്നവും പാതിവഴിയിലായി. കൂടാതെ പദ്ധതി നടത്തിപ്പുകൾക്ക് പണം കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന സർക്കാരിന് അതിനാൽത്തന്നെ ബജറ്റ് പ്രഖ്യാപനം ഉത്തേജനം നൽകുന്നതാണ്.

വർഷങ്ങൾക്കു മുമ്പ് താൻ തുടങ്ങിവെച്ച കാര്യങ്ങൾ പൂർത്തിയാക്കുന്നതിലാണ് ശ്രദ്ധയെന്നും സംസ്ഥാനത്തെ സാമ്പത്തിക വികസനത്തിൻ്റെ പാതയിലേക്ക് തിരികെ കൊണ്ടുവരാനും ഐടി രംഗത്തുൾപ്പടെ നിക്ഷേപം ആകർഷിക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുമെന്നും അടുത്ത കാലത്ത് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു. ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച രണ്ട് വ്യവസായ ഇടനാഴികളും സംസ്ഥാനത്തേക്ക് വ്യവസായങ്ങളും നിക്ഷേപങ്ങളും ആകർഷിക്കാൻ സഹായിക്കും.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop