യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 2024 ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടയിൽ പരീക്ഷ നടക്കും. 83 വിഷയങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് മോഡ് ലാണ് പരീക്ഷ. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
പരീക്ഷാകേന്ദ്രം സംബന്ധിച്ച് കൃത്യമായി വിവരം നല്‍കുന്ന എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് പ്രസിദ്ധീകരിക്കും. പിന്നാലെ യുജിസി നെറ്റ് ജൂണ്‍ സെഷന്റെ അഡ്മിറ്റ് കാര്‍ഡുകള്‍ ഓഗസ്റ്റ് രണ്ടാം വാരത്തോടെ പ്രസിദ്ധീകരിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
© The News Journalist. All Rights Reserved, .
Design by The Design Shop