Loading

ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷ്യ പദാർത്ഥങ്ങൾ ആവശ്യമില്ലെന്ന് ജില്ലാ കളക്ടർ

ചൂരൽമല മുണ്ടക്കൈ ഉൾപ്പെടുന്ന ദുരന്ത പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണപദാർത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഫോഴ്സുകൾക്കുള്ള ഭക്ഷണം മേപ്പാടിയിലെ പൊതുവായ കിച്ചനിലാണ് ക്രമീകരിക്കുന്നത്. അവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ ചൂരൽമലയിൽ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററിൽ എത്തിക്കും.


ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കുള്ള ഭക്ഷണസാധനങ്ങൾ പ്രത്യേകം നിയോഗിച്ചിട്ടുള്ള ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മുഖാന്തിരമാണ് നൽകുക. പ്രസ്തുത സാഹചര്യത്തിൽ ദുരന്ത പ്രദേശം ഉൾപ്പെടുന്ന വിവിധ സോണുകളിലേക്ക് നേരിട്ട് ഭക്ഷണം എത്തിക്കാൻ ആരും ശ്രമിക്കരുതെന്നും അപകട സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണമെന്നും കളക്ടർ ഡി.ആർ മേഘശ്രീ വ്യക്തമാക്കി.

Related News

Advertisement

Trending News

Breaking News
വിഖ്യാത സംവിധായകൻ‌ ശ്യാം ബെനഗൽ (90) അന്തരിച്ചു. ഏറെക്കാലമായി വൃക്കരോഗബാധിതനായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യമെന്നും സംസ്കാരം പിന്നീട് തീരുമാനിക്കുമെന്നും മകൾ പിയ ബെനഗൽ അറിയിച്ചു.
മോശം ആരോഗ്യ നിലയെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താനെയിലെ അകൃതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നരഹത്യ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ അല്ലു അർജുന് നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ചിക്കഡ്പള്ളി പൊലീസാണ് നോട്ടീസ് അയച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റേഷനിൽ ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴിക്കോട്: ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് വാഹനത്തില്‍ രണ്ടു പേര്‍ മരിച്ച നിലയില്‍. കാരവനിലാണ് രണ്ടു പുരുഷന്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിച്ചത് മലപ്പുറം സ്വദേശികള്‍ ആണെന്ന് സൂചന.
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ  മരിച്ച നിലയിൽ കണ്ടെത്തി.
2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഹൈബ്രിഡ് മോഡലിന് ഒടുവിൽ ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഇതോടെ ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ പാകിസ്താനിലും ദുബായിലുമായി നടക്കും.

© The News Journalist. All Rights Reserved, . Design by The Design Shop