ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെ 147 ജില്ലകള്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുമ്പോള്‍, കേരളത്തിലെ 14 ജില്ലകളും ഈ ദുരന്ത സാധ്യത മുന്നില്‍ കാണണം എന്ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ 2023ല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ മാപ്പുകളാണ് ഇത് സൂചിപ്പിക്കുന്നത്. 147ല്‍ 138ാം സ്ഥാനമുള്ള ആലപ്പുഴയാണ് കേരളത്തില്‍ ഏറ്റവും ഭീഷണി കുറഞ്ഞ ജില്ല. ബാക്കി 13 ജില്ലകളും അപകട സാധ്യത കൂടുതലുള്ള ആദ്യ 50ലെന്ന് പഠനം സൂചിപ്പിക്കുന്നു. ഹിമാലയന്‍ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ എല്ലാ ജില്ലകളും ഐഎസ്ആര്‍ഓയുടെ പട്ടികയിലുണ്ട്. മിസോറം പോലൊരു കുഞ്ഞന്‍ സംസ്ഥാനം കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ നേരിട്ടത് 12,385 മണ്ണിടിച്ചിലുകള്‍. അതായത് ഒരു ദിവസം ഒരു മണ്ണിടിച്ചില്‍ വീതം.
ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ രാജ്യത്ത് കാലാവസ്ഥാ അനുബന്ധ ദുരന്തങ്ങളില്‍ നഷ്ടമായത് 4,70,000 കോടി രൂപയാണ്. നമ്മുടെ പ്രതിരോധ ബജറ്റിന്റെ മുക്കാല്‍ ശതമാനത്തോളം വരുമിത്. ഒരു പരിധി വരെ കനത്ത മഴ പോലെയുള്ള പ്രകൃതിയുടെ വിളയാട്ടങ്ങളെ പഴിക്കാമെങ്കിലും അശാസ്ത്രീയമായി നിര്‍മിച്ച ജനവാസ കേന്ദ്രങ്ങളും 1950 മുതല്‍ 62 ശതമാനത്തിലധികം വനപ്രദേശം അപ്രത്യക്ഷമാകാന്‍ കാരണമായിട്ടുണ്ട്. ഈ നഷ്ടം വനവത്കരണത്തിലൂടെ നികത്താന്‍ വര്‍ഷങ്ങള്‍ എടുക്കും.
© The News Journalist. All Rights Reserved, .
Design by The Design Shop