വയനാട് : മാനന്തവാടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിന് കാർഷിക അവാർഡ്. സംസ്ഥാന സർക്കാരിൻ്റെ മികച്ച കാർഷിക വിദ്യാലയത്തിനുള്ള അവാർഡ് ആണ് (സ്പെഷ്യൽ സ്‌കൂൾ) തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്‌സ് പാരഡൈസ് സ്പെഷ്യൽ സ്‌കൂളിന് ലഭിച്ചത്. ഭിന്ന ശേഷിക്കാരായ
വിദ്യാർത്ഥികളുടെ മാനസിക ശാരീരിക വളർച്ചയ്ക്ക് വേണ്ടി നടപ്പിലാക്കിയ അഗ്രി തെറാപ്പിയുടെ ഭാഗമായി ഒരേക്കറോളം സ്ഥലത്ത് ബഡ്‌സ് സ്കൂൾ നടത്തിയ പച്ചക്കറി കൃഷിയാണ് അവാർഡിന് അർഹമായത്. കീസ്റ്റോൺ ഫൗണ്ടേഷൻ്റെ സഹായത്തോട് കൂടിയുള്ള സ്ഥാപനത്തിൽ കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറി തോട്ടം ബഡ്‌സ് സ്‌കൂളിൽ ഒരുക്കിയത്.
തക്കാളി,വഴുതനങ്ങ, കോളിഫ്‌ളവർ,ക്യാബേജ്, പയറുവർഗങ്ങൾ, ചീര, ചേമ്പ്, ചേന,കപ്പ, വാഴ, എന്നിവയാണ് പ്രധാന കൃഷി ഇനങ്ങൾ. ഒരു ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്തത്
ബഡ്സ് സ്കൂളിൽ തിരുനെല്ലി പഞ്ചായത്തിലെ 40 ഓളം വിദ്യാർത്ഥികൾ ഇപ്പോൾ പഠനം നടത്തുന്നുണ്ട്. അഗ്രി തെറാപ്പിക്ക് തിരുനെല്ലി കൃഷി ഭവൻ്റെ മേൽനോട്ടവുമുണ്ട്
© The News Journalist. All Rights Reserved, .
Design by The Design Shop