കാഫിർ പ്രയോഗം വടകരയിലെ യു ഡി എഫിൻ്റെ തെറ്റായ പ്രചരണത്തിൻ്റെ ഭാഗമായി ഉയർന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കെകെ ഷൈലജയെ വ്യക്തിഹത്യ നടത്തിയെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശദമായി വിശകലനം ചെയ്യുമ്പോൾ വടകരയിൽ നടന്ന യുഡിഎഫിന്റെ തെറ്റായ പ്രചരണത്തിന്റെ ഭാഗമായി ഉയർന്നു വന്ന പ്രത്യേക സംസ്കാരമാണ് അതിലേക്ക് നയിച്ചത് എന്ന് കാണാൻ കഴിയുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ഒറ്റപ്പെട്ട പ്രശ്നം എന്ന രീതിയിലാണ് ബോധപൂർവം ഇതിനെ മാറ്റാൻ ശ്രമിക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഷൈലജക്കെതിരെ നടന്ന അശ്ലീല പ്രചാരണവുമായി ബന്ധപ്പെട്ട തുടക്കത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണം. മുസ്ലീങ്ങളെല്ലാം തീവ്രവാദികളാണെന്ന് ടീച്ചർ പറഞ്ഞുവെന്ന് പ്രചരണം നടത്തിയെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. ലൗജിഹാദുമായി ബന്ധപ്പെട്ട് ആർഎസ്എസ് നിലപാടാണ് ടീച്ചർക്കുള്ളതെന്ന് പ്രചരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
നവമാധ്യമങ്ങളിൽ നടക്കുന്ന കള്ളപ്രചരണങ്ങളെ തുറന്നു കാട്ടുക എന്നത് അതിപ്രധാന ഉത്തരവാദിത്വമാണ്. മതനിരപേക്ഷതയ്ക്ക് വേണ്ടി എന്നും പ്രാധാന്യം നൽകുന്ന പാർട്ടിയാണ് സിപിഐഎമ്മെന്ന് എംവി ഗോവന്ദൻ പറഞ്ഞു. ഇടതുപക്ഷത്തിന്റെ മതേതര നിലപാട് ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഉണ്ടാവുന്നതല്ല. സിപിഐഎം ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ വർഗീയതയ്ക്കും എതിരായ നിലപാട് എന്നും ഉയർത്തിപ്പിടിക്കുന്നതാണെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.
© The News Journalist. All Rights Reserved, .
Design by The Design Shop