കല്‍പ്പറ്റ: പിണറായി വിജയന്‍ സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷമായി പൂഴ്ത്തിവെച്ചിരുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവന്ന് തക്കതായ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും അവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 29 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വയനാട് ജില്ലാ കലക്ട്രേറ്റിന്റെ ധര്‍ണ നടത്തും. കോടതി ഇടപെടലിന്റെ ഭാഗമായി വെളിച്ചം കണ്ടപ്പോള്‍ റിപ്പോര്‍ട്ടിലെ പല പ്രസക്തഭാഗങ്ങള്‍ ഒഴിവാക്കി പരസ്യപ്പെടുത്തിയത് പ്രതികളായ വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് ശക്തമായ സമരപരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്. പ്രതിഷേധത്തില്‍ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop