Loading
loading..

പാലക്കാട് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി ; 51000 തൊഴിലവസരങ്ങൾ

നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് പ്രോഗ്രാമിൽ 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കേരളത്തിലെ പാലക്കാടും പദ്ധതിയുടെ പരിധിയിൽ. 1710 ഏക്കറിൽ പദ്ധതി ഒരുങ്ങുക. പദ്ധതിയ്ക്കായി 386 കോടി രൂപയാണ് ചിലവ് വരുന്നത്. 51,000 ഓളം തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ സൃഷ്ടിക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലെ എൻ എസ് ഡി സി സംസ്ഥാന സർക്കാരും സംയുക്തമായാണ് വ്യവസായി ഇടനാഴി പദ്ധതി നടപ്പാക്കുക. കഴിഞ്ഞമാസം പാലക്കാട് കേന്ദ്രീകരിച്ചുള്ള ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്ററിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം തേടി മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര നിർദേശ കൺസൾട്ടൻസിയുടെ പഠന റിപ്പോർട്ടിന്റെയും ഉന്നതതല ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് പദ്ധതി കേരളത്തിന് അനുവദിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈകൊണ്ടിരിക്കുന്നത്. പദ്ധതിക്കായി സർക്കാർ പാലക്കാട് സ്ഥലമേറ്റെടുത്ത് നടപടികൾ പൂർത്തീകരിച്ചിരുന്നു. മെഡിസിനൽ, കെമിക്കൽ, ബോട്ടാണിക്കൽ പ്രോഡക്ട്‌സ്, റബ്ബർ അധിഷ്ഠിതമായ കേന്ദ്രം കൂടിയായി ഇത് പ്രവർത്തിക്കുമെന്ന് കേന്ദ്ര വ്യക്തമാക്കി.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop