അവധി കഴിഞ്ഞു ഖത്തറിലേക്ക് തിരിച്ചുപോകാനിരിക്കെ മലപ്പുറം കുറ്റിപ്പുറം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി മാനേജര്‍ അഷ്റഫ് എന്ന പള്ളിയാലില്‍ അഷ്റഫ്(60) ആണ് മരിച്ചത്. തൃത്താല പട്ടിത്തറയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു.
മൂന്നര പതിറ്റാണ്ടിലേറെയായി ഖത്തറിലുള്ള അഷ്റഫ് കഴിഞ്ഞ മാസം 19 നാണ് നാട്ടിലേക്ക് പോയത്. അടുത്ത ദിവസങ്ങളില്‍ ഖത്തറിലേക്ക് തിരിച്ചുവരാനിരിക്കെയായിരുന്നു അന്ത്യം. ദീര്‍ഘകാലം ഖത്തറില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം നിലവില്‍ മറ്റു ചില ബിസിനസുകള്‍ നടത്തിവരികയായിരുന്നു.
സൈനബയാണ് ഭാര്യ. മക്കള്‍ : ഷംല,ഫെബിന,റജില.
© The News Journalist. All Rights Reserved, .
Design by The Design Shop