മനുഷ്യ ബോംബ് ഭീഷണിയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനം വൈകി. വിസ്താര വിമാനമാണ് അരമണിക്കൂറോളം വൈകിയത്. മഹാരാഷ്ട്ര സ്വദേശി വിജയി മന്ദായനാണ് വിമാനത്തിലേക്ക് കടക്കാൻ ഒരുങ്ങവെ മനുഷ്യ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയർത്തിയത്. പിന്നീട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഇയാളെ അധികൃതർ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. അതേസമയം, വ്യോമയാന മന്ത്രിയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. കഴിഞ്ഞ ദിവസവും ഇവിടെ രണ്ട് വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു.
© The News Journalist. All Rights Reserved, .
Design by The Design Shop