ജമ്മു കാശ്മീരിൽ ക്രമസമാധാനം നിലനിർത്തുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജമ്മു കാശ്മീരിലെ ജനങ്ങളാണ് ഞങ്ങളുടെ അജണ്ട തീരുമാനിക്കുന്നത് സമൂഹമാധ്യമങ്ങളല്ലെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ എത്രയും വേഗം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നിരവധി ഉത്തരവാദിത്തങ്ങൾ ഉണ്ട്. ക്രമസമാധാനം നിലനിർത്തുകയാണ് പ്രധാനം എന്നാൽ ഇതിൽ സർക്കാർ ഒറ്റക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശൂന്യതയിൽ നിന്ന് സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാനാവില്ല. സമാധാനം പുനസ്ഥാപിക്കാൻ പോലീസിനും സുരക്ഷാസേനയ്ക്കും സർക്കാർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇങ്ങനെയൊരു നിയമസഭയല്ല ഞങ്ങൾക്ക് ആവശ്യമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ജമ്മുകശ്മീർ വീണ്ടും ഒരു സമ്പൂർണ്ണ സംസ്ഥാനമാകണം. ഇത് ജമ്മു ഏജൻസിയിലെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജമ്മു സർക്കാരിന് സംസ്ഥാന പദവി ലഭിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി. പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച പാസാക്കിയ പ്രമേയത്തിൻ്റെ പേരിൽ തുടർച്ചയായ മൂന്നാം ദിവസവും ജമ്മുകശ്മീർ നിയമസഭയിൽ സംഘർഷം ഉണ്ടായി.
© The News Journalist. All Rights Reserved, .
Design by The Design Shop