Loading
loading..

5 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

പോക്സോ കേസിൽ അഞ്ചു വയസുകാരിക്ക് നീതി ലഭിച്ചു. കേസിലെ ഏക പ്രതിയും പെൺകുട്ടിയുടെ രണ്ടാനച്ഛനുമായ അലക്സ് പാണ്ഡ്യനു വധശിക്ഷ വിധിച്ചു പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി. 2021 ഏപ്രിൽ 5ന് കുമ്പഴയിലെ വാടകവീട്ടിലായിരുന്നു കൊലപാതകം. തമിഴ്നാട് സ്വദേശിയായ യുവതിയുടെ ആദ്യ വിവാഹത്തിലെ കുഞ്ഞിനെയാണ് അലക്സ്പാണ്ട്യൻ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ശരീരത്തിൽ 67 മുറിവുകളുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പുറത്തുവന്നിരുന്നു. 2021 ജൂലൈ 5ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തമിഴ്‌നാട്ടിൽ വച്ചും ഇയാൾ കുട്ടിയെ ഉപദ്രവിച്ച കാര്യം അന്വേഷണത്തിലൂടെ കണ്ടെത്തി. പ്രതി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റം തെളിയിക്കാൻ പൊലീസിനു കഴിഞ്ഞില്ല.

ദേഹത്ത് ഒട്ടേറെ മുറിവുകളോടെ കുഞ്ഞിനെ വീട്ടിൽവച്ച് സ്വന്തം അമ്മ തന്നെയാണ് കണ്ടത്. ഇക്കാര്യം ചോദിച്ച യുവതിയെയും അലക്സ് പാണ്ഡ്യൻ മർദ്ദിച്ചു. നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം കുട്ടിയുടെ നടന്നത്. പ്രതി കുഞ്ഞിന് ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പ്രതി ലഹരിക്കടിമയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് കുറ്റം തെളിയിക്കാൻ സഹായിച്ചത്.

പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് ജയകുമാർ ജോൺ ആണ് ശിക്ഷ വിധിച്ചത്. കൊലപാതകം, പീഡനം, ക്രൂരമായ മർദനം, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ ചുമത്തിയ 16 വകുപ്പുകളിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധി കേൾക്കാൻ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയും മുത്തശ്ശിയും കോടതിയിൽ എത്തിയിരുന്നു. വിധിയിൽ സന്തോഷമെന്നു കുഞ്ഞിന്റെ അമ്മ ബിൻഷലാൽ പറഞ്ഞു. ഹൈക്കോടതിയുടെ അന്തിമ അനുമതിക്ക് ശേഷമാകും ശിക്ഷ നടപ്പാക്കുക. പ്രതിക്ക് അപ്പീൽ പോകാനും അവസരം ഉണ്ടാകും.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop