നീണ്ട ചർച്ചകൾക്കൊടുവിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള പ്രമുഖ വ്യക്തികളും വ്യവസായികളും ബോളിവുഡ് താരങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. സച്ചിൻ തെൻഡുൽക്കർ, ഷാറൂഖ് ഖാൻ, അമ്പാനി കുടുംബം ,സൽമാൻ ഖാൻ എന്നിവർ ചടങ്ങിനെത്തി.
തകര്‍പ്പന്‍ ജയമാണ് മഹാരാഷ്ട്രയില്‍ ബിജെപിയുടെ മഹായുതി സഖ്യത്തിന്റേത്. 288 അംഗ നിയമസഭയില്‍ 220 ഓളം സീറ്റുകളില്‍ വിജയം. ബിജെപിക്ക് തനിച്ച് 125 ലേറെ സീറ്റ്. ബിജെപി സഖ്യത്തിനാണ് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും വിജയം പ്രവചിച്ചതെങ്കിലും, പ്രവചനങ്ങളെയെല്ലാം മറികടക്കുന്ന മിന്നും ജയമാണ് ലഭിച്ചത്.
നാടകീയതകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഉപമുഖ്യമന്ത്രിമാരായി ഏകനാഥ് ഷിൻഡെയും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു. മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തു.
© The News Journalist. All Rights Reserved, .
Design by The Design Shop