മാടായി കോളജ് നിയമനവിവാദത്തിൽ ഉലഞ്ഞ് കണ്ണൂർ കോൺഗ്രസ്. എം കെ രാഘവൻ എം പിയുടെ നിലപാടിൽ പ്രതിഷേധിച്ച് ജില്ലയിലെ യൂത്ത് കോൺഗ്രസ് ഭാരവാഹികൾ കൂട്ടരാജിക്ക് ഒരുങ്ങുകയാണ്. വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയുണ്ടായി.
പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ ജയരാജിനെ വിമതവിഭാഗം തടത്തു.
മാടായി കോളേജ് ഭരണസമിതി അംഗമാണ് ജയരാജ്. മുല്ലപ്പള്ളി രാമചന്ദ്രനെ സാക്ഷി നിർത്തിയായിരുന്നു തർക്കവും കയ്യേറ്റവും.
എം കെ രാഘവൻ എം പി ചെയർമാനായ പയ്യന്നൂർ എഡ്യൂക്കേഷൻ സൊസൈറ്റി നിയന്ത്രിക്കുന്ന മാടായി കോളജിലെ നിയമനങ്ങളാണ് വിവാദത്തിന് ഇന്ധനമായത്. കോഴ വാങ്ങി ബന്ധുവടക്കമുള്ള ഡിവൈഎഫ്ഐ പ്രവർത്തകരെ നിയമിച്ചെന്ന് ആരോപിച്ചാണ് രാഘവനെതിരെ കോൺഗ്രസ് പ്രാദേശിക നേതാക്കളും പ്രവർത്തകരും പരസ്യ കലാപത്തിന് തുടക്കമിട്ടത്. വിവാദ നിയമനങ്ങളെ ന്യായീകരിച്ച എം കെ രാഘവൻ കോളേജ് ഭരണസമിതി അംഗങ്ങൾക്കെതിരായ പാർട്ടിതല അച്ചടക്കനടപടി തെറ്റെന്നും വിമർശിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop