പാലക്കാട് : കല്ലടിക്കോട്ട് സ്കൂൾ വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്നു കുട്ടികൾ മരിച്ചു. ഒട്ടേറെ വിദ്യാർഥികൾക്കു പരുക്കേറ്റു. മൂന്നു വിദ്യാർഥികളുടെ നില ഗുരുതരമാണ്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. മണ്ണാർകാട് ഭാഗത്തേക്കു പോകുകയായിരുന്ന സിമന്റ് ലോറിയാണ് വൈകിട്ട് നാലുമണിയോടെ അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്കു മറിയുകയായിരുന്നു. പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി.
നാല് വിദ്യാര്‍ഥിനികളുടെയും ഖബറടക്കം വെള്ളിയാഴ്ച നടക്കും. രാവിലെ ആറോടെ മൃതദേഹങ്ങള്‍ ആശുപത്രിയില്‍നിന്ന് വീടുകളില്‍ എത്തിക്കും. രണ്ടു മണിക്കൂര്‍നേരം ഇവിടെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് 8.30ഓടെ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരും. രാവിലെ 10 മണിവരെ ഇവിടെ പൊതുദര്‍ശനത്തിനുവെച്ചശേഷം ഖബറടക്കത്തിനായി തുപ്പനാട് ജുമാ മസ്ജിദിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കും.
വെള്ളിയാഴ്ച ആയതിനാലും നാല് മൃതദേഹങ്ങള്‍ മറവു ചെയ്യുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാലുമാണ് സ്‌കൂളിലെ പൊതുദര്‍ശനം വേണ്ടെന്നുവെച്ചത് എന്നാണ് കുട്ടികളുടെ ബന്ധുക്കള്‍ അറിയിക്കുന്നത്. അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ ആയിശ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീം-നബീസ ദമ്പതികളിടെ മകള്‍ നിദ ഫാത്തിമ, അബ്ദുള്‍ സലാം-ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്.
© The News Journalist. All Rights Reserved, .
Design by The Design Shop