ബലാത്സംഗക്കേസിൽ എംഎൽഎ മുകേഷ്, നടൻ ഇടവേള ബാബു എന്നിവർക്കെതിരെ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ആലുവയിലെ നടി നൽകിയ പരാതിയിലാണ് ഇവർക്കുമതിരെ
കേസെടുത്തുത്. നാടകമേ ഉലകം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മുകേഷ് തൃശ്ശൂരിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു നടിയുടെ പരാതി. വടക്കാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. ഇതേ നടിയുടെ പരാതിയിൽ മുകേഷ്നെതിരെ മരട് പോലീസും കേസെടുത്തിരുന്നു . ഈ കേസിലും കുറ്റപത്രം ഉടൻ സമർപ്പിക്കും.
താരസംഘടനയായ അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത് കലൂരിലെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചെന്നായിരുന്നു ഇടവേള ബാബുവിനെതിരെയുള്ള പരാതി. എറണാകുളം നോർത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 40 സാക്ഷികളുടെ മൊഴിയെടുത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത കേസുകളിൽ അഞ്ചെണ്ണത്തിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop