കാസർകോട് ദേശീയപാതയിൽ ഐങ്ങോത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. കണിച്ചിറയിലെ ലത്തീഫിന്റെ മക്കളായ സൈനുൽ റുമാൻ ലത്തീഫ് (6), ലഹക്ക് സൈനബ (12) എന്നിവരാണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. നീലേശ്വരം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കണ്ണൂരിൽ നിന്നു കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. കാഞ്ഞങ്ങാട് നിന്നു അഗ്നിരക്ഷാ സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. മേൽപ്പറമ്പിൽ നിന്ന് നീലേശ്വരം കണിച്ചിറയിലെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. അപകടത്തിൽ സാരമായി പരുക്കേറ്റ 3 പേരെ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റി. സുഹറാബി(40), സെറിൻ(14), ഫായിസ് അബൂബക്കർ (20) എന്നിവർക്കാണ് പരുക്കേറ്റത്.
© The News Journalist. All Rights Reserved, .
Design by The Design Shop