Loading
loading..

സിഎംആർഎൽ മാസപ്പടി കേസ്; 185 കോടിയുടെ അഴിമതിയെന്ന് കേന്ദ്രം

മാസപ്പടി കേസിൽ സിഎംആർ എൽ നെതിരെ ഗുരുതര ആരോപണവുമായി കേന്ദ്രം. സിഎംആർ എൽ 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. പണം നൽകിയത് വിവിധ രാഷ്ട്രീയ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും. സങ്കൽപ്പിക്കാൻ കഴിയാത്ത അഴിമതി എന്നും കേന്ദ്രം. ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ എഴുതി സമർപ്പിച്ച വിശദമായ വാദത്തിലാണ് സിഎംആർഎൽ നെതിരെ ഗുരുതരാരോപണം ഉന്നയിച്ചത്. സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് വിവിധ രാഷ്ട്രീയ നേതാക്കളുമായും സ്ഥാപനങ്ങളുമായും സിഎംആർഎൽ അനധികൃത പണമിടപാട് നടത്തി, 185 കോടിയുടെ അനധികൃത പണമിടപാടിൽ എക്സാലോജികുമായി മാത്രം നടത്തിയത് 1.72 കോടിയുടെ ഇടപാടാണ്.

കോർപ്പറേറ്റ് സ്ഥാപനത്തിന്റെ മറവിൽ നടത്തിയത് സങ്കൽപ്പിക്കാൻ കഴിയാത്ത അഴിമതി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന അഴിമതിയാണെന്നും കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. അനധികൃതമായി നടത്തിയ പണമിടപാട് സിഎംആർഎൽ മായി ബന്ധപ്പെട്ട കച്ചവടക്കാരുടെ ചരക്ക് നീക്കത്തിലെ ചിലവിൽ ഉൾപ്പെടുത്തി കണക്കിൽ കാണിച്ചു. സിഎംആർ എൽ നെതിരെ ആദായ നികുതി വകുപ്പും വാദം സമർപ്പിച്ചു. നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കാമെന്നും സിഎംആർ എൽ ന്റെ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു. ഇതോടെ സിഎംആർഎൽ ന്മേലുള്ള കുരുക്ക് മുറുകുകയാണ്.
 

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop