മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കുട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. അയൽ വാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടുപേർക്കെതിരെയാണ് പരാതി. സംഭവത്തിൽ മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കി യുവതിയുടെ 15 പവൻ ഇവർ കവർന്നതായും പരാതിയുണ്ട്. മുഖ്യപ്രതി യുവതിയെ പലർക്കായി കൈമാറിയെന്നാണ് പരാതിയിലുള്ളത്. കൊണ്ടോട്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മാനസിക വെല്ലുവിളി തിരിച്ചറിഞ്ഞാണ് യുവതിയെ പ്രതികൾ ചൂഷണം ചെയ്തതെന്ന് കുടുംബം പറയുന്നു. എതിർക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് മുഖ്യപ്രതിക്ക് അറിയാമായിരുന്നുവെന്നും പരാതി പിൻവലിക്കണമെന്ന് പ്രതികൾ പല തവണ ആവശ്യപ്പെട്ടുവെന്നും കുടുംബം പറഞ്ഞു. കേസുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും സംഭവത്തിനു പിന്നിൽ കൂടുതൽ ആളുകളുള്ളതായി സംശയിക്കുന്നതായും യുവതിയുടെ കുടുംബം വ്യക്തമാക്കി.
© The News Journalist. All Rights Reserved, .
Design by The Design Shop