Loading
loading..

പീച്ചി ഡാം അപകടം: ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു

പീച്ചി ഡാം റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി എറിനാണ് (16) മരിച്ചത്. വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയാണ് എറിന്റെ മരണം. വെള്ളത്തില്‍ മുങ്ങിയ മറ്റു രണ്ടു കുട്ടികള്‍ ഇന്നലെ മരിച്ചിരുന്നു. ആന്‍ ഗ്രേസ്, അലീന എന്നിവരാണ് ഇന്നലെ മരിച്ചത്. അതേസമയം, അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളായ നിമ ചികിത്സയില്‍ തുടരുകയാണ്. നിമയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ജൂബിലി മിഷന്‍ ആശുപത്രി അറിയിച്ചു.

നാല് പെണ്‍കുട്ടികളാണ് പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്ത് വെള്ളത്തില്‍ വീണത്. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ കാല്‍വഴുതി വീണയാളെ രക്ഷിക്കാന്‍ ശ്രമിച്ചതോടെയാണ് നാലുപേരും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത്. അപകടത്തില്‍പ്പെട്ട പീച്ചി സ്വദേശി നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് ആന്‍ ഗ്രേസും, ഐറിനും, അലീനയും. മൂവരും പീച്ചി പള്ളിയിലെ പെരുന്നാള്‍ കൂടുന്നതിനാണ് പീച്ചിയിലേക്ക് എത്തിയത്. അപകടത്തില്‍പ്പെട്ട നാലുപേരും തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്സ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്.

Advertisement

Trending News

Breaking News
ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ കുരുക്കി കേരള ബ്ലാസ്റ്റേഴ്സ്. ഇരുടീമുകൾക്കും ​ഗോൾ നേടാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ 30-ാം മിനിറ്റിൽ ഐബാൻബ ഡോഹ്ലിംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് സംഘം 10 പേരായി ചുരുങ്ങിയിരുന്നു. 
ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിലും മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചില്ല. ഇന്ത്യൻ ട്വന്റി 20 ടീമിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ മൂന്നിലും സെഞ്ച്വറി നേട്ടം സ്വന്തമാക്കിയ സഞ്ജുവിന് ഏകദിന ടീമിലും ഇടം ലഭിക്കുമെന്ന് വിലയിരുത്തിയിരുന്നു.
പാറശ്ശാല ഷാരോണ്‍ വധകേസില്‍ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്. 
നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. 

© The News Journalist. All Rights Reserved, . Design by The Design Shop