നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ഇന്നലെയുണ്ടായ വികാസങ്ങളിൽ ആണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റേതാണ് നടപടി. ജാമ്യം ലഭിച്ചിട്ടും, ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടർന്നത്.
ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകർ കാക്കനാട് ജില്ലാ ജയിലിൽ എത്തി. ജയിലിൽ നിന്ന് ഇറങ്ങില്ല എന്ന നിലപാട് മാറ്റാൻ അഭിഭാഷകർ ബോബി ചെമ്മണ്ണൂരിനോട് ആവശ്യപ്പെടും. സാധാരണ ഉപാധികളുടെയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കരുതെന്ന് ബോബി അഭിഭാഷകരോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബോബിയുടെ നിലപാട് ജയിൽ ചട്ടങ്ങൾക്കും കോടതി നടപടികൾക്കും വിരുദ്ധമാണ്.
ജാമ്യ മെമ്മോ ജയിലിൽ ഹാജരാക്കി ഇന്ന് ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങണം. ഇതിനിടെയാണ് ഈ സംഭവ വികാസങ്ങലെ ഗൗരവമായി കാണുന്നത്. സ്വമേധയ കേസെടുത്ത കോടതി പ്രതിഭാഗം അഭിഭാഷകരോട് എത്താൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിന്റേത് തെറ്റായ പ്രവണതയെന്ന് അഡ്വ. പ്രിയദർശൻ തമ്പി പ്രതികരിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop