സര്‍ക്കാരിന് നാണംകെട്ട് വന നിയമ ഭേദഗതി പിന്‍വലിക്കേണ്ടിവന്നുവെന്ന് രമേശ് ചെന്നിത്തല. ജന വികാരം ശക്തമാകുമെന്ന് കണ്ടാണ് പിന്‍വലിക്കേണ്ടി വന്നതെന്നും മുഖ്യമന്ത്രി മുന്നോട്ടു വച്ച കാല് പിന്നോട്ട് വലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരമൊരു നിയമ ഭേദഗതിയുമായി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭേദഗതി കൊണ്ടുവന്നതിന് ശേഷം ജനങ്ങളില്‍ നിന്ന് കടുത്ത പ്രതിഷേധമുണ്ടായപ്പോള്‍ യാതൊരു ഗത്യന്തരമില്ലാതെ നാണംകെട്ട് പിന്‍വലിക്കേണ്ടിവന്നു. ജനരോക്ഷം രൂക്ഷമാകും എന്ന് കൊണ്ടാണ് വന നിയമം പിന്‍വലിക്കാന്‍ തയ്യാറാക്കുന്നത്. അത് അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ജനങ്ങളെ ഒരു ഭാഗത്ത് വന്യമൃഗങ്ങള്‍ ആക്രമിക്കുമ്പോള്‍ മറുഭാഗത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ ആക്രമിക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി.
അതേസമയം, സര്‍ക്കാര്‍ നീക്കത്തെ മാര്‍ ജോസഫ് പാംപ്ലാനി സ്വാഗതം ചെയ്തു. സര്‍ക്കാരിന്റെ തീരുമാനത്തില്‍ ആശ്വാസവും സന്തോഷവും അദ്ദേഹം രേഖപ്പെടുത്തി. മലയോര കര്‍ഷകരുടെ ആശങ്കകളെ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുത്തു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു. ജനപക്ഷത്ത് നില്‍ക്കുന്ന സര്‍ക്കാരിന്റെ നിലപാടായി കാണുന്നു. സര്‍ക്കാര്‍ തീരുമാനം വൈകി എന്ന് അഭിപ്രായമില്ല. അവരുടെ ആത്മാര്‍ത്ഥത സംശയിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
© The News Journalist. All Rights Reserved, .
Design by The Design Shop