Loading
loading..

സെക്രട്ടേറിയറ്റിലെ കൂറ്റൻ ഫ്ലക്സ് ; കടുത്ത നിലപാടുമായി ഹൈക്കോടതി

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കൂറ്റൻ ഫ്ലക്സ് ബോർഡ് സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഒരുങ്ങി ഹൈക്കോടതി. സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും അഡീഷണൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ളവരാണെന്നത് അതീവഗൗരവത്തോടെ കാണുന്നു. ഇതുസംബന്ധിച്ച് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശം നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം നൽകണം.

തിരുവനന്തപുരം കോർപ്പറേഷൻ ബോർഡ് നീക്കം ചെയ്‌തെങ്കിലും നിയമലംഘനം നിസാരമായി കാണാനാവില്ല.ബോർഡ് മാറ്റിയതിന് എന്ത് ചെലവുവന്നു എന്നതിലടക്കം വിശദീകരണം നൽകണം. സർക്കാരിന്റെയും കോടതിയുടെയും ഉത്തരവുകൾ ജനസേവകരായ സർക്കാർ ഉദ്യോഗസ്ഥർ തന്നെ പാലിക്കാത്തത് ദയനീയമാണെന്നും ഉദ്യോഗസ്ഥർ നിയമലംഘനം നടത്തുമ്പോൾ കോടതിക്ക് നോക്കിയിരിക്കാനാവില്ലെന്നും ഇവരെ സസ്‌പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാമർശിച്ചു. സെക്രട്ടേറിയറ്റിൽ എന്ത് നടക്കുന്നുവെന്ന് സർക്കാരിന് അറിയില്ലേ? ഈ രാജ്യം ഇവരുടെ മാത്രമല്ല, തലസ്ഥാന നഗരത്തിൽ സ്വാധീനമുള്ളവർക്ക് എന്തുമാകാമെന്ന ധാരണ വേണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop