തൃശൂര്‍ ഇരിങ്ങാലക്കുടയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടിയെ തലക്ക് അടിച്ചുകൊന്നു. രാമവര്‍മപുരത്തെ സര്‍ക്കാര്‍ ചില്‍ഡ്രണ്‍സ് ഹോമിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശി അഭിഷേകാണ് (17) കൊല്ലപ്പെട്ടത്. സഹഅന്തേവാസിയാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇന്നു വീണ്ടും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും 16 വയസ്സുകാരന്‍ 17 വയസ്സ് ഉള്ള അഭിഷേകിനെ കൊലപ്പെടുത്തുകയുമായിരുന്നു. അഭിഷേകിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തില്‍ തൃശൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ചില്‍ഡ്രൻസ് ഹോമിലെത്തി.
© The News Journalist. All Rights Reserved, .
Design by The Design Shop