തൃശൂര്‍: ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗം കുടുംബം ഒഴുക്കിൽപ്പെട്ട് അപകടം. അപകടത്തിൽപ്പെട്ടത് ഭാര്യയും ഭര്‍ത്താവും ഇവരുടെ മകളും ബന്ധുവായ 12കാരനുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട സ്ത്രീയെ പുറത്തെത്തിച്ചു. മറ്റു മൂന്നുപേര്‍ക്കായി തെരച്ചിൽ ആരംഭിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീര്‍, ഭാര്യ റെയ്ഹാന, ഇവരുടെ മക്കളായ പത്തുവയസുകാരി സെറ, കബീറിന്‍റെ സഹോദരിയുടെ മകൻ 12കാരൻ സനു എന്ന് വിളിക്കുന്ന ഹയാൻ എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
നാലുപേരും ഒഴുക്കിൽപ്പെട്ട് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് റെഹാനയെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു കുട്ടികള്‍ക്കും കബീറിനും വേണ്ടിയുള്ള തെരച്ചിൽ ആണ് നടക്കുന്നത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചിൽ നടത്തുന്നത്. ചെറുതുരുത്തി സ്വദേശികളായ ഇവര്‍ക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.
© The News Journalist. All Rights Reserved, .
Design by The Design Shop