Loading
loading..

വനം, വന്യജീവി സംഘര്‍ഷങ്ങള്‍ നിയമസഭയിലെത്തിച്ച് പ്രതിപക്ഷം

മലയോരജാഥയ്ക്ക് മുന്നോടിയായി വനം, വന്യജീവി സംഘര്‍ഷങ്ങള്‍ നിയമസഭയിലെത്തിച്ച് പ്രതിപക്ഷം. നിലമ്പൂര്‍ മൂത്തേടത്ത് കാട്ടാന ആക്രമണത്തില്‍ ഉച്ചക്കുളം ഊരിലെ സരോജിനി കൊല്ലപ്പെട്ടതാണ് അടിയന്തര പ്രമേയ നോട്ടിസിന് വിഷയമായത്. മലയോരമേഖലയിലെ ജനങ്ങളോട് സര്‍ക്കാര്‍ സത്യസന്ധയില്ലാതെ പെരുമാറുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മലയോരജനതയ്ക്ക് വേണ്ടി കേരള കോണ്‍ഗ്രസ് എം ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ മാത്യു, കേരള കോണ്‍ഗ്രസ് രാഷ്ട്രീയ പ്രായശ്ചിത്തം ചെയ്ത് മലയോര സമരയാത്രയില്‍ വരണമെന്ന് ആവശ്യപെട്ടു.

കേരള കോണ്‍ഗ്രസിനെ മലയോര സമര ജാഥയിലേക്ക് ക്ഷണിച്ച മാത്യു കുഴല്‍നാടനോട് ഇടതുകൂറ് അടിവരയിട്ട് മന്ത്രി റോഷി അഗസ്റ്റിന്‍. കേരള കോണ്‍ഗ്രസിനെ അടിയന്തരപ്രമേയത്തില്‍ പരാമര്‍ശിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ മന്ത്രി മലയോര കര്‍ഷകര്‍ക്കായി കേരള കോണ്‍ഗ്രസ് സ്വീകരിച്ച സമര ചരിത്രം സഭയില്‍ വിവരിച്ചു. കേരള കോണ്‍ഗ്രസ് എം സര്‍ക്കാരോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും പെരുവഴിയിലായ കേരള കോണ്‍ഗ്രസിന് കൈ തന്നത് പിണറായി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ എല്ലാം ഈ സര്‍ക്കാര്‍ പരിഹരിക്കും. 38- 40 വര്‍ഷക്കാലം യുഡിഎഫിന്റെ ഭാഗമായിരുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. പരാജയത്തിലും വിജയത്തിലും നിങ്ങള്‍ക്ക് ഒപ്പം നിന്നു. ഒരു സുപ്രഭാതത്തില്‍ ഞങ്ങളെ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പറഞ്ഞു താഴെയിറക്കി. ഞങ്ങളും കര്‍ഷകരും പെരുവഴിയില്‍ നില്‍ക്കണോ. പിണറായി സര്‍ക്കാര്‍ ഞങ്ങളെ ഒപ്പം ചേര്‍ത്തു. ആ സര്‍ക്കാര്‍ മലയോരമേഖലയിലെ കര്‍ഷകരെ സംരക്ഷിക്കുന്നതില്‍ 100 ശതമാനം ശ്രമം നടത്തും. എവിടെ പ്രശ്‌നമുണ്ടെങ്കിലും അത് പരിഹരിക്കും . ആ സര്‍ക്കാരിനൊപ്പം കേരള കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കും – റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

വനാതിര്‍ത്തിയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. വന്യ ജീവി ആക്രമണം കേരളത്തില്‍ വര്‍ധിക്കുന്നുവെന്നും ലയോര മേഖലയില്‍ കൃഷിനാശം വ്യാപകമെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. എങ്ങും ഭീതി നില നില്‍ക്കുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്തിനാണ് ഭീതി വളര്‍ത്തുന്നത്. മലയോര ജനതയെ എന്തിനാണ് ശത്രുക്കളായി കാണുന്നത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ്‌. കേന്ദ്രസര്‍ക്കാരിനും ആ ബാധ്യതയുണ്ട് – അദ്ദേഹം വ്യക്തമാക്കി.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop