Loading
loading..

സൂം മീറ്റിങ്ങിൽ മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന

ദില്ലി: ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ആഭ്യന്തര കലാപത്തിനിടെ രക്ഷതേടി ഇന്ത്യയിലേക്ക് എത്തിയ ഹസീന സൂം മീറ്റിങ്ങിനിടെയാണ് യൂനുസിനെ രൂക്ഷമായി വിമർശിച്ചത്. യൂനുസ് ഒരു ‘മോബ്സ്റ്റർ’ ആണെന്നും രാജ്യത്ത് അധർമ്മം വളർത്തുകയാണെന്നും ഹസീന തുറന്നടിച്ചു. ക്രിമിനലുകളുടെ തലവൻ എന്നാണ് ‘മോബ്സ്റ്റർ’ എന്ന പദത്തിന്‍റെ അർത്ഥം. കഴിഞ്ഞ വർഷം വിദ്യാർഥി പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട 4 പൊലീസ് ഉദ്യോഗസ്ഥരുടെ വിധവകളുമായി സൂം മീറ്റിങ്ങിലൂടെ സംസാരിക്കവേയാണ് ഷെയ്ഖ് ഹസീന മുഹമ്മദ് യൂനുസിനെതിരെ രൂക്ഷ വിമർഷനം നടതത്തിയത്. യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്നും, ബംഗ്ലാദേശിൽ അധർമ്മം വളർത്തുന്നതിൽ പ്രധാന പങ്കാണ് മുഹമ്മദ് യൂനുസ് വഹിക്കുന്നതെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. 2024 ഓഗസ്റ്റ് 5നുണ്ടായ ദാരുണ സംഭവത്തിൽ ഹസീന ദുഃഖം രേഖപ്പെടുത്തി. താൻ ബംഗ്ലാദേശിൽ തിരിച്ചെത്തി പൊലീസുകാരുടെ മരണത്തിനു പ്രതികാരം ചെയ്യുമെന്ന് സൂം മീറ്റിംഗിനിടെ വിധവകൾക്ക് വാക്കുകൊടുത്തു.

പൊലീസുകാരുടെ കൊലപാതകങ്ങൾ തന്നെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടായിരുന്നുവെന്നാണ് ഹസീന പറയുന്നത്. ഓഗസ്റ്റിലെ പ്രക്ഷോഭത്തിൽ 450 ഓളം പൊലീസ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടതെന്നും ഹസീന പറഞ്ഞു. രാജ്യത്ത് ആഭ്യന്തരകലാപം തുടങ്ങിയതോടെ കഴിഞ്ഞ ഓഗസ്റ്റ് 5 ന് ആണ് പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് ഹസീന ധാക്കയിൽ നിന്ന് പലായനം ചെയ്തത് ഇന്ത്യയിലെത്തിയത്. ഹസീനയെ വിട്ടുകൊടുക്കണമെന്ന് ബംഗ്ളദേശിലെ ഇടക്കാല ഭരണകൂടം പലതവണ ആവശ്യപ്പെട്ടിട്ടും ഇന്ത്യ പ്രതികരിച്ചിട്ടില്ല. അതേസമയം ഹസീനയെ തിരികെ എത്തിക്കുമെന്നും ഇതിനു മുഖ്യപരിഗണന നല്‍കുമെന്നും ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം ആവർത്തിച്ചിട്ടുമുണ്ട്.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop