ലഹരി ഉപയോഗിക്കുന്നവരെ ഡിവൈഎഫ്ഐ സംഘടനാ ഭാരവാഹിത്വത്തിൽ നിലനിർത്താറില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മലയാളം സിനിമകളില്‍പോലും വയലന്‍സ് പ്രോത്സാഹനം കൂടുതലാണ്. അത്തരം സിനിമകള്‍ നൂറുകോടി ക്ലബ് കടക്കുന്നു. കുട്ടികളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്ന് ആലോചിക്കുമ്പോള്‍ സമീപകാലത്ത് ഇറങ്ങിയ സിനിമകളെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യണം.
മലയാളം സിനിമകള്‍ പോലും അതിഭീകരമായി അക്രമത്തെ പ്രേത്സാഹിപ്പിക്കുന്നതാണ്. ലഹരിക്ക് എതിരായി ഡിവൈഎഫ്ഐ കാമ്പയിൻ നടക്കുന്നു. പുതിയ സാഹചര്യത്തിൽ അത് വിപുലമാക്കണം എന്ന് അലോചിക്കുന്നു. ലഹരി ലഭ്യത എങ്ങനെ ഉണ്ടാകുന്നു എന്ന് അന്വേഷിക്കണമെന്നും വി കെ സനോജ് വ്യക്തമാക്കി.
25000 യൂണിറ്റുകൾ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കണം. കായിക മേഖലകൾ കേന്ദ്രീകരിച്ച് പരിപാടികൾ സംഘടിപ്പിക്കുന്നു. യുവാക്കൾക്ക് ഇടയിലെ അക്രമ വാസന, അത് എങ്ങനെ സംഭവിക്കുന്നു എന്ന് കണ്ടെത്തേണ്ടതുണ്ട്. അക്രമം ആഘോഷിക്കപ്പെടാൻ പാടില്ല. അക്രമങ്ങൾ ആഘോഷിക്കപ്പെടുന്നത് എങ്ങനെ എന്ന് പരിശോധിക്കണം. ലഹരി ഉപയോഗം രക്ഷിതാക്കൾക്ക് പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല. സിനിമകളും സ്വാധീനിക്കപ്പെടുന്നുവെന്നും സനോജ് വിമർശിച്ചു.
© The News Journalist. All Rights Reserved, .
Design by The Design Shop