സംസ്ഥാനത്തെ സഹകരണ മേഖലയുടെ വിശ്വാസ്യത പ്രതിസന്ധിയിലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. സഹകരണ മേഖല രാഷ്ട്രീയ വല്‍ക്കരിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. രാഷ്ട്രീയവല്‍ക്കരണവും മേല്‍നോട്ടമില്ലായ്മയും അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും കാരണമായി. സംസ്ഥാനത്തെ 399 സഹകരണ സംഘങ്ങളില്‍ ക്രമക്കേടുണ്ടായെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നത്.
സഹകരണസംഘത്തില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട ഒരു കേസിലാണ് കോടതി സംസ്ഥാന സഹകരണ മേഖലയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ്‌ക്യൂറിയെ നിയോഗിച്ചത്. സംസ്ഥാനത്തെ 399 സഹകരണ സംഘങ്ങളില്‍ ക്രമക്കേട് എന്നാണ് ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കൃത്യമായ ഓഡിറ്റ് നടക്കുന്ന പക്ഷം കൂടുതല്‍ സഹകരണ സംഘങ്ങള്‍ പട്ടികയില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി വായ്പ്പകള്‍ നല്‍കിയതടക്കം ക്രമക്കേടിന് കാരണമായെന്നാണ് കണ്ടെത്തല്‍.
© The News Journalist. All Rights Reserved, .
Design by The Design Shop