ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് അപൂർവ റെക്കോർഡ്. ഐസിസിയുടെ എല്ലാ ടൂര്‍ണമെന്‍റുകളിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20 ലോകകപ്പിലും ഇപ്പോള്‍ ചാമ്പ്യൻസ് ട്രോഫിയിലും ഇന്ത്യയെ ഫൈനലിലെത്തിച്ചതോടെയാണ് അപൂര്‍വ നേട്ടം രോഹിത്ത് സ്വന്തമാക്കിയത്.
ഇതില്‍ 2024ലെ ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യക്ക് കിരീടം സമ്മാനിച്ചപ്പോള്‍ ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഫൈനലില്‍ തോറ്റു.മുന്‍ നായകന്‍ എം എസ് ധോണി ഇന്ത്യയ്ക്ക് ടി20, ഏകദിന ലോകകപ്പ് കിരീടങ്ങളും ചാംപ്യൻസ് ട്രോഫിയും സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ധോണിയുടെ കാലത്ത് ലോക ടെസ്റ്റ്ചാമ്പ്യൻഷിപ്പുണ്ടായിരുന്നില്ല.
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യയുടെ അഞ്ചാം ഫൈനലാണിത്. രണ്ട് തവണ ഇന്ത്യ ചാമ്പ്യൻമാരായി. സൗരവ് ഗാംഗുലിക്ക് കീഴില്‍ ഒരു തവണ ശ്രീലങ്കക്കൊപ്പം സംയുക്ത ചാമ്പ്യൻമാരും 2013ല്‍ ധോണിക്ക് കീഴിലും. ഇന്നത്തെ വിജയത്തോടെ ദുബായില്‍ മറ്റൊരു റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയാല്‍ ഡുനെഡിനില്‍ 10 ജയം നേടിയ ന്യൂസിലന്‍ഡിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താൻ ഇന്ത്യക്കാവും.
© The News Journalist. All Rights Reserved, .
Design by The Design Shop