വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ ഓക്സിജൻ സപ്പോർട്ടില്ലാതെ ശ്വസിക്കാൻ തുടങ്ങിയതായും മാസ്ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. ഒരു മാസമായി ആശുപത്രി വാസത്തിൽ കഴിയുന്ന മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതിയുള്ളതായും റിപ്പോർട്ട്. ഈയിടെ പാപ്പാ ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർത്ഥന നടത്തുന്ന ഫ്രാൻസീസ് മാർപ്പാപ്പയുടെ ചിത്രം വത്തിക്കാൻ പുറത്തു വിട്ടിരുന്നു. മാർപാപ്പ വെളുത്ത മേലങ്കിയും പർപ്പിൾ ഷാളും ധരിച്ച്, വീൽചെയറിൽ ഇരുന്ന് പ്രാർത്ഥന നടത്തുന്നതായിരുന്നു പുറത്തു വന്ന ചിത്രം.
ഫെബ്രുവരി 14 നാണ് മാർപാപ്പയെ ശ്വാസകോശങ്ങളിൽ ന്യൂമോണിയ ബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് ആരോഗ്യ നില ഗുരുതരമായെങ്കിലും നിലവിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഓഡിയോ സന്ദേശം കഴിഞ്ഞ ആഴ്ച വത്തിക്കാൻ പുറത്തുവിട്ടിരുന്നു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ രാത്രി പ്രാർത്ഥനയ്ക്കിടെയാണ് പോപ്പിന്‍റെ ശബ്ദസന്ദേശം കേൾപ്പിച്ചത്. പോപ്പിന് നിലവിൽ ശ്വാസതടസമില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി. എന്നാൽ ആരോഗ്യനില പൂർണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയിൽ തുടരും.
© The News Journalist. All Rights Reserved, .
Design by The Design Shop