Loading
loading..

തകർന്നടിഞ്ഞ് ഓഹരി വിപണി,കൂപ്പുകുത്തി അദാനി ഓഹരികൾ

മുംബൈ: ഇന്ത്യയിലെ 2024 ലെ പൊതു തിരഞ്ഞെടുപ്പിൻ്റെ അന്തിമ ഫലത്തിനായി നിക്ഷേപകർ കാത്തിരിക്കെ രണ്ടു വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ ഓഹരി വിപണി. എൻഎസ്ഇ നിഫ്റ്റി 7.66% ഇടിഞ്ഞ് 21,481.80 ൽ എത്തി. 14 ലക്ഷം കോടി രൂപയോളം നിക്ഷേപകർക്ക് നഷ്ടം വന്നതായാണ് റിപ്പോർട്ട്. നിഫ്റ്റി 50-ലെ കമ്പനികളുടെ മൊത്തം വിപണി മൂലധനം ഉച്ചയ്ക്ക് 12:13 വരെ 14.46 ലക്ഷം കോടി രൂപ കുറഞ്ഞ് 171.16 ലക്ഷം കോടി രൂപയായി.


ആദ്യ വ്യാപാരത്തിൽ, 2020 ഫെബ്രുവരി 23 ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയെ ഓഹരി വിപണി നേരിടുകയാണ്. എക്‌സിറ്റ് പോൾ പ്രവചനങ്ങൾക്ക് ശേഷം നിഫ്റ്റി മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പ് നടത്തിയിരുന്നു. സഖ്യകക്ഷികളും പാർലമെൻ്റിൻ്റെ അധോസഭയിലെ 543 സീറ്റുകളിൽ 350-ലധികം സീറ്റുകൾ നേടുമെന്ന് എക്‌സിറ്റ് പോൾ പ്രവചിച്ചതിന് ശേഷം നിഫ്റ്റി കുതിച്ചു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ ഫലങ്ങളും കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 8.2% ജിഡിപി വളർച്ച, ജിഎസ്ടി കളക്ഷനുകളിൽ 10% വർദ്ധനവ് തുടങ്ങിയ പോസിറ്റീവ് ആയുള്ള സാമ്പത്തിക പ്രവചനങ്ങളും പുറത്തുവന്നതോടെ നിഫ്റ്റി ഇന്നലെ കുതിച്ചുയർന്നു. എണ്ണവില കുറയുന്നതും വിപണിയെ സ്വാധീനിച്ചിരുന്നു.

Advertisement

Trending News

Breaking News
ഐസിസി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമിയിൽ  ഓസ്ട്രേലിയ നാല് വിക്കറ്റിനാണ്  തോൽപ്പിച്ചത്.
ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്.
കാസറഗോഡ് കാർ അപകടത്തില്‍പ്പെട്ട് മൂന്ന് മരണം. കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
താമരശ്ശേരിയില്‍ അനുജനെ ആക്രമിച്ച് ജ്യേഷ്ഠന്‍. ലഹരിക്കടിമയായ ജ്യേഷ്ഠനാണ് സഹോദരനെ തലയ്ക്ക് വെട്ടിയത്. മയക്കുമരുന്ന് ലഹരിയിലെത്തിയായിരുന്നു ആക്രമണം. താമശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശിയായ അർജുനൻ ആണ് സഹോദരൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരിയിൽ കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിനെ അക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. 
യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ട്.

© The News Journalist. All Rights Reserved, . Design by The Design Shop